40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു..വില ഒന്നരക്കോടി…


 ( പ്രീതകാത്മക ചിത്രം ) 

തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ബീമാപള്ളിക്കടുത്തുള്ള പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷണം പോയത്. ഒന്നരക്കോടിയിൽ അധികം വില വരുന്ന 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവുമാണ് മോഷ്ടാക്കൾ കവർന്നത്. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്. അമ്പലത്തിന്റെ ശ്രീകോവിൽ തകർത്ത നിലയിലായിരുന്നു. ഉള്ളിൽ പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവും ഉണ്ടായിരുന്നില്ല. തുടർന്ന് പൂന്തുറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൂന്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Previous Post Next Post