യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്..പ്രതികരണവുമായി എയർ ഇന്ത്യ…


എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിണവുമായി എയർ ഇന്ത്യ. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. ബാംഗ്ലൂര്‍-സാന്‍ ഫ്രാന്‍സിസ്‌കോ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ മാത്യു റെസ് പോള്‍ എന്ന വ്യക്തിക്കാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് ലഭിച്ചത്. മാതുറസ് പോള്‍ ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.

മാത്യു റെസ് പോള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ബ്ലേഡ് നാവില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഭക്ഷണം തുപ്പി. തുടര്‍ന്ന് മാത്യു വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാര്‍ മാപ്പ് പറയുകയും ഉടന്‍തന്നെ മറ്റൊരു വിഭവം നല്‍കുകയും ചെയ്തതായി മാത്യു പറയുന്നു.


Previous Post Next Post