പാമ്പാടിയിൽ സ്ക്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയ 10 വയസ്സുകാരിയെ തെരുവുനായ കടിച്ചുപാമ്പാടി : പാമ്പാടിയിൽ 10 വയസ്സുകാരിയെ  തെരുവുനായ കടിച്ചു ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം കാളച്ചന്ത പെട്രോൾ  പമ്പിന് സമീപം ഉള്ള റോഡിലൂടെ സ്ക്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന സമയത്താണ് വിമലാംബിക സ്ക്കൂൾ വിദ്യാർത്ഥിനിയായ  10 വയസ്സുകാരി ദിയയെ തെരുവുനായ അക്രമിച്ചത്  തൊട്ടടുത്ത പറമ്പിൽ മരം വെട്ടിക്കൊണ്ട് ഇരുന്നവർ 
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തി നായയെ ഓടിച്ചു ആക്രമണത്തിൽ ദിയക്ക്കൈക്ക് പരുക്കേറ്റു 

 തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.

തെരുവുനായ വിഷയത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പുറംതിരിഞ്ഞ സമീപനം കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വച്ച് രാജു എന്ന ആൾക്കും നായയുടെ കടിയേറ്റിരുന്നു
തുടർന്ന് നായയുടെ ജഡം പരിശോധിച്ചപ്പോൾ നായക്ക് പേവിഷബാധ സ്ഥിതീകരിച്ചിരുന്നു 
ജനങ്ങൾക്കും സ്കൂൾക്കുട്ടികൾക്കും തെരുവുനായ.  ശല്യം ആയിക്കെണ്ടിരിക്കുന്നു. ഇതിനെരു പരിഹാരം ഉത്തരാവാദപ്പെട്ടവരുടെ ഭാഗത്തു നിന്നു ഉണ്ടാവണമെന്ന്  
പൈതൃകം റെസിഡൻസ് അസോസിയേഷൻ  സെക്രട്ടറി പി.ജെ മോനിച്ചൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم