14 പതഞ്ജലി ഉൽപന്നങ്ങളുടെ വിൽപ്പന നിർത്തി….


ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു.

ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ എല്ലാ ഇടങ്ങളിൽ നിന്നും എല്ലാ ഫോർമാറ്റിലുള്ളതും പിൻവലിക്കുമെന്ന് പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രിലിൽ ആണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന തടഞ്ഞത്. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് ആവർത്തിച്ചുള്ള ലംഘനങ്ങൾ മൂലമാണ് റദ്ദാക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.


Previous Post Next Post