ബീജിംഗ്: ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കനത്ത മഴയിൽ ഹൈവേയിലെ പാലം ഇടിഞ്ഞുവീണു. 17 കാറുകളും 8 ട്രക്കുകളും വെള്ളത്തിൽ പതിച്ചു. 31 പേരെ കാണാനില്ല. മഴക്കെടുതിയിൽ മരണം 12 ആയി. ചൈനയുടെ വടക്കൻ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പാലത്തിൻ്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചത്.പെട്ടന്നുണ്ടായ പ്രളയത്തിന് പിന്നാലെയായിരുന്നു അപകടം. ശനിയാഴ്ച 12 മണി വരെ മേഖലയിൽ നദിയിലേക്ക് പതിച്ച വാഹനങ്ങളും അപകടത്തിൽ കാണാതായവരേയും കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 900 അംഗങ്ങളുള്ള സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്താൻ നിയോഗിച്ചിട്ടുള്ളത്.
ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കനത്ത മഴയിൽ ഹൈവേയിലെ പാലം ഇടിഞ്ഞുവീണു. 17 കാറുകളും 8 ട്രക്കുകളും വെള്ളത്തിൽ
ജോവാൻ മധുമല
0
Tags
Top Stories