18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു….44കാരൻ അറസ്റ്റിൽ…


യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിനിയായ 18 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28 നായിരുന്നു സംഭവം.
ചികിത്സ തേടിയ യുവതി ആശുപത്രിയിൽനിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post