ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ


കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ നടക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ദിനാചരണത്തിൻ്റെ ഭാഗമായി നടക്കും. ജൂലായ് 14-ന് പുതുപ്പള്ളിയിലെ ജനങ്ങൾക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16-ന് കന്യാകുമാരിയിൽ ഒരു കുടുംബത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം, 17-ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം. 18-ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20-ന് തിരുവനന്തപുരത്ത് മെഡിക്കൽ ക്യാമ്പ്, 21-ന് ബാഡ്മിൻ്റൺ-ക്രിക്കറ്റ് ടൂർണമെൻ്റുകൾ തുടങ്ങിയവയുണ്ടാകും.
സംഘാടകസമിതി ചെയർമാനായി തമ്പാനൂർ രവി, ശിവദാസൻ നായർ, ജോഷി ഫിലിപ്പ്, ജോസഫ് എം.പുതുശ്ശേരി, രാധാ വി.നായർ എന്നിവരും പ്രഥമ ഉമ്മൻചാണ്ടി അവാർഡ് ജൂറി പാനൽ ചെയർമാനായി ഡോ. ശശി തരൂർ എംപിയെയും തിരഞ്ഞെടുത്തു
Previous Post Next Post