ബിഹാറിൽ വീണ്ടും പാലം തകര്‍ന്നു..24 മണിക്കൂറിനിടെ തകർന്നത് മൂന്ന് പാലങ്ങള്‍..അന്വേഷണം…


ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണ് അപകടം..സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് മൂന്നാമത്തെ പാലമാണ് പൊളിഞ്ഞ് വീണിരിക്കുന്നത്.പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും നിതീഷ് നിർദേശം നൽകി. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഴിമതി ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.

Previous Post Next Post