മാന്നാർ കൊലക്കേസ്..പ്രതി അനിൽ ഇസ്രയേലിൽ തന്നെ..താമസസ്ഥലം തിരിച്ചറിഞ്ഞു..തിരിച്ചെത്തിയില്ലെങ്കിൽ വാറൻ്റ് പുറപ്പെടുവിക്കും…


മാന്നാറിൽ 15 വർഷം മുൻപു കാണാതായ ഇരമത്തൂർ സ്വദേശി കലയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അനിൽ ഇസ്രയേയിലുണ്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം.നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട് രേഖകൾ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്.ഇയാളെ തിരിച്ച് നാട്ടിെലത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അനിൽ സ്വയം നാട്ടിലെത്തുമെന്നാണ് പൊലീസ് കരുതുന്നത്. അല്ലെങ്കിൽ തിരച്ചിൽ വാറന്റും നോട്ടിസും പുറപ്പെടുവിക്കാനാണ് നീക്കം.

പതിനഞ്ച് വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടുവെന്ന പൊലീസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് മാസം മുമ്പാണ് അനിൽ ഇസ്രയേലിലേക്ക് പോയത്.
Previous Post Next Post