കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം,,,,ലോഗോ പ്രകാശനം ചെയ്തു നടൻ കുഞ്ചാക്കോ ബോബന്‍.തെരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനി ഗ്രാഫിക്ക് ഡിസൈനറായ കെ.വി ബിജിമോൾ.
ലോഗോ പ്രകാശനം ചെയ്തു നടൻ കുഞ്ചാക്കോ ബോബന്‍.
തെരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനി  ഗ്രാഫിക്ക് ഡിസൈനറായ കെ.വി ബിജിമോൾ.

ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.