വ്യാജ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി

കൊച്ചിയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സിഗരറ്റുകൾ പിടികൂടിയത്.അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരവും ഇവിടെ കണ്ടെത്തി.

ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കൾ കസ്റ്റംസിന്റെ റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ കസ്റ്റംസ് തെരയുകയാണ് ഇപ്പോൾ. മഞ്ജേഷ് ,അൽത്താഫ് എന്നിവരെയാണ് പോലീസ് തിരയുന്നത്.
Previous Post Next Post