രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി


ന്യൂഡൽഹി:രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുൺ ആർ.എസ്.എസിനുമെതിരെ രൂക്ഷമായാണ് പ്രസംഗിച്ചത്.ഏതൊക്കെ ഭാഗങ്ങളാണ് പ്രസംഗത്തിൽ നിന്ന് നീക്കിയതെന്ന് വ്യക്തമായിട്ടില്ല.

പാർലെമന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.സത്യം ഉൾക്കൊള്ളാൻ മോദിക്കും അമിത് ഷാക്കും കഴിയില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. നന്ദിപ്രമേയ ചർച്ചയ്ക്ക് പാർലമെന്റിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും.
Previous Post Next Post