പാരീസിന്റെ ഓളപ്പരപ്പിൽ തിരിതെളിഞ്ഞ ലോകകായിക മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർഥികൾ. പ്രതീകാത്മക ദീപശിഖാ പ്രയാണം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റെജി സെബാസ്റ്റ്യൻ ദീപം തെളിച്ച് ഉത് ഘാടനം ചെയ്തു. സ്കൂൾ ജേഴ്സി അണിഞ്ഞ വിദ്യാർത്ഥി പ്രതിനിധികൾ ദീപശിഖ പ്രഥമാദ്ധ്യാപകനിൽ നിന്നും ഏറ്റുവാങ്ങി. ഒളിമ്പിക്‌സ് ചരിത്രം അവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചു ശ്രീ ബിജു സെബാസ്റ്റ്യൻ കുട്ടികൾക്ക് വിവരിച്ചു നൽകി. സിസ്റ്റർ സെലീന മാത്യു, സിസ്റ്റർ മിനി വി. ഇസ്ഡ്, സിസ്റ്റർ റെൻസി കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഒളിമ്പിക്‌സ് ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം എൽ.എഫ് എച്ച്. എസ്.
ജോവാൻ മധുമല
0
Tags
Top Stories