അവയവക്കടത്ത് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി….. ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി…


കൊച്ചി: കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസിൽ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ ആരോപണം ശരിയെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ പോകുന്നതും കോടതിയുടെ പരിഗണനയിൽ വന്നു. അവയക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത്ത് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. ഗൂഡാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. അവയവകടത്തിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ശ്യാമം ആണ്.
Previous Post Next Post