സ്‌കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാകണമെന്ന് സംസ്ഥാന ബാല അവകാശ കമ്മീഷന്‍ അംഗം അഡ്വ ജലജ ചന്ദ്രന്‍ പറഞ്ഞു. കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ആലപ്പുഴ ആര്യാട് ലൂഥറന്‍സ് ഹൈസ്‌കൂളില്‍ അന്വേഷണത്തിന് എത്തിയതായിരുന്നു കമ്മീഷന്‍. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപില്‍ ഓരോ ദിവസവും ശേഖരിച്ച് വെക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. സ്‌കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തണമെന്നും കമ്മീഷന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ല ശിശുസംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ഔട്ട് റീച്ച വര്‍ക്കര്‍ നിഖില്‍ വര്‍ഗീസ് എന്നിവര്‍ക്കൊപ്പമാണ് കമ്മിഷന്‍ അംഗം സ്‌കൂളിലെത്തിയത്.
സ്കൂളുകളിൽ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം; ബാലാവകാശ കമ്മീഷൻ
ജോവാൻ മധുമല
0
Tags
Top Stories