കുടുംബപ്രശ്‌നം..യുവതി കിണറ്റിൽ ചാടി ആത്മഹത്യചെയ്തു…


തിരുവനന്തപുരത്ത് യുവതി കിണറ്റിൽച്ചാടി മരിച്ചു.. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ ഈ വീട്ടില്‍ വരാറില്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്


Previous Post Next Post