മണിപ്പൂരില്‍ കലാപകാരികളുമായി ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു




ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു സിആര്‍പിഎഫ് ജവാനും രണ്ട് സംസ്ഥാന പൊലീസ് കമാന്‍ഡോകള്‍ക്കും വെടിയേറ്റു.

ജിരിബാം ജില്ലയിലെ മോങ്ബങ്, സെയ്ജാങ് ഗ്രാമങ്ങളില്‍ രാവിലെ 9.30 ഓടെ സായുധരായ അക്രമികളും സംസ്ഥാന-കേന്ദ്ര സുരക്ഷാ സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ നെറ്റിയില്‍ വെടിയേറ്റ അജയ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ജിരിബാം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തു. 11.30ഓടെയാണ് വെടിവയ്പ്പ് അവസാനിച്ചത്.
أحدث أقدم