ബീവറേജിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയയാളുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത് ഓടി..പ്രതി പിടിയിൽ…


ഹരിപ്പാട്: ബീവറേജ് കോർപ്പറേഷനിൽ മദ്യം വാങ്ങാൻ എത്തിയ ആളുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതി ഭവനത്തിൽ സുധീഷിനെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. ബീവറേജിൽ മദ്യം വാങ്ങാൻ എത്തിയ പള്ളിപ്പാട് സ്വദേശിയായ വിജിത്ത് പേഴ്സിൽ നിന്നും പണം എടുത്ത് എണ്ണി കൊണ്ടിരിക്കുന്നതിനിടയിൽ സുധീഷ് പണം തട്ടിയെടുത്ത് ഓടിക്കളയുകയായിരുന്നു. 1200 രൂപയാണ് ഇയാൾ വിജിത്തിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് വിജിത്ത് ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Previous Post Next Post