കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘര്‍ഷത്തിൽ ഹൈക്കോടതിയുടെ ഇടപെടല്‍. കോളേജില്‍ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിഷയത്തിൽ പോലീസ് കര്‍ശനമായി ഇടപെടണമെന്നും പ്രിന്‍സിപ്പലിനും കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസകർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.