പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും സഹായിക്കും ക്രൂര മർദ്ദനം….


രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം.പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. 

പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്നാണ് ഡ്രൈവർ പറയുന്നത്. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.


Previous Post Next Post