വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പ്കടിയേറ്റു..വരന് ദാരുണാന്ത്യം…


വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരൻ മരിച്ചു.26-കാരനായ പ്രവേഷ് കുമാർ എന്ന യുവാവാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകർബാസ് ഗ്രാമത്തിലായിരുന്നു സംഭവം. അയൽ ഗ്രാമത്തിലുള്ള, വധുവിന്റെ വീട്ടിലെ ചടങ്ങുകൾക്കായി പോവുകായിരുന്നു വരനും സംഘവും.ഇതിനിടെ മൂത്രമൊഴിക്കാനായി വരൻ പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോളാണ് പ്രവേഷ് കുമാര്‍ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
أحدث أقدم