മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്ക് ദാരുണാന്ത്യം


പാമ്പാടി : മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്ക് ദാരുണാന്ത്യം   
തിങ്കളാഴ്ച്ച  പുലർച്ചെ ഐരാറ്റുനടയിൽ ഉണ്ടായ അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരുന്ന പാമ്പാടി വെള്ളൂർ കാവും 
പടി  സ്വദേശി അന്തരിച്ചു തിങ്കളാഴ്ച്ച രാത്രി 12:30 ന് ഐരാറ്റു നടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം
പാമ്പാടി വെളളൂർ  പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22 ) ആണ് ചികിത്സയിൽ ഇരിക്കവെ ഇന്ന് വൈകിട്ടോടെ മരിച്ചത് കൂടെ ഉണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക് അപകടനില തരണം ചെയ്തിട്ടില്ല. മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ... പോസ്റ്ററുമോർട്ടത്തിനു ശേഷം  മൃതദേഹം   ബന്ധുക്കൾക്ക് വിട്ടുനൽകും കോട്ടയത്ത് നിന്നും സിനിമ കണ്ട് മടങ്ങവെയാണ് അപകടം ഉണ്ടായത്
Previous Post Next Post