ആലപ്പുഴ: ക്ഷേത്ര സ്വത്തുക്കൾ പാട്ടത്തിന് കൊടുക്കുവാനുള്ള ദേവസ്വം ബോർഡിന്റെ നയവും, അവിശ്വാസികളായ ക്ഷേത്രജീവനക്കാരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുന്നതും സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന ഗോരക്ഷാ പ്രമുഖ് എ.സി.ചെന്താമരാക്ഷൻ. മുല്ലയ്ക്കൽ ശ്രീവിനായക ഹാളിൽ നടന്ന വിശ്വഹിന്ദുപരിഷത്ത് ജില്ലാ വാഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തെ ശിഥിലമാക്കാനുള്ള ഗൂഢാലോചനക്കെതിരേ സംഘടിത ഹിന്ദു സമാജത്തെ രൂപപ്പെടുത്തുന്നതിന് വി.എച്ച്.പി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് സംസ്ഥാന ധർമ്മ പ്രസാർ സംയോജക് എം.കെ. അരവിന്ദൻ പറഞ്ഞു.
ക്ഷേത്രങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കുന്ന സർക്കാർ നയം ഗൂഢാലോചനയെന്ന് വിശ്വഹിന്ദുപരിഷത്ത്….
ജോവാൻ മധുമല
0
Tags
Top Stories