ലക്ഷ്യം സ്‌കൂൾ കുട്ടികൾ..അരകിലോ കഞ്ചാവ് മിഠായികളുമായി യുവാവ് പിടിയിൽ…


സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പ്പനക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായി പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) അറസ്റ്റ് ചെയ്തു.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.79 കഞ്ചാവ് മിഠായികളാണ് ഇയാളുടെ പക്കൽനിന്നും പിടികൂടിയത്. ഇയാള്‍ വന്ന സ്‌കൂട്ടറും പൊലീസ് പിടികൂടിയിട്ടുണ്ട്.

Previous Post Next Post