കോട്ടയം: സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയെ സംബന്ധിച്ച് ബില്ല് കാര്യമുള്ളതല്ലെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവ പ്രതികരിച്ചു. ബില്ലിനെ പേടിക്കുന്നവരല്ല ഓർത്തഡോക്സ് സഭ. ഒരുപാട് തവണ തീയിൽ കൂടി കടന്നു പോയവരാണ് സഭ. ഏതു മന്ത്രിസഭ ഏത് സർക്കാർ ബിൽ കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ലെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ്രതികരിച്ചു.
ചർച്ച് ബില്ലിനെ പേടിക്കുന്നവരല്ല…. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ…
ജോവാൻ മധുമല
0
Tags
Top Stories