ഓട്ടോയിടിച്ച് വീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പിന്നാലെ വന്ന കാറും... വയോധികന് ദാരുണമരണം; വാഹനമോടിച്ചവര്‍ കസ്റ്റഡിയിൽ



കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട് വാഹനങ്ങൾ നിർത്താതെ പോയ സംഭവത്തിൽ വാഹനങ്ങൾ ഓടിച്ചവരെ കസ്റ്റഡിയിലെടുത്ത പൊലീസ്. കഴിഞ്ഞ ദിവസമാണ് ഓട്ടോയും കാറും ഇടിച്ച് അഞ്ചരക്കണ്ടി സ്വദേശി രാജൻ എന്ന് വിളിപ്പേരുള്ള ​ഗോപാലന് ദാരുണാന്ത്യം സംഭവിച്ചത്. ഓട്ടോ ഓടിച്ചിരുന്ന ആറളം സ്വദേശി ഇബ്രാഹിം, കാർ ഓടിച്ച ചക്കരക്കൽ സ്വദേശി മുഹമ്മദ് എന്നിവരെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. മട്ടന്നൂർ മുതൽ ഇരിട്ടി പാലം വരെയുള്ള എഴുപതോളം സിസിടിവികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഗോപാലൻ വെള്ളിയാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കീഴൂരിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ​ഗോപാലൻ ആദ്യം കാലുതെറ്റി  റോഡിലേക്ക് വീണു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പിന്നാലെ പാഞ്ഞെത്തിയ രണ്ടു വാഹനങ്ങളിടിച്ച് രാജന് ഗുരുതരമായി പരിക്കേൽക്കുന്നത്. ആറളം സ്വദേശി ഓടിച്ച ഓട്ടോയാണ് ആദ്യം ഇടിച്ചത്. പിന്നാലെ എത്തിയ അഞ്ചരക്കണ്ടി സ്വദേശിയുടെ കാറും ശരീരത്തിലൂടെ കയറി ഇറങ്ങി. ഇടിച്ച രണ്ടു വണ്ടികളും നിർത്താതെ കടന്നു പോവുകയായിരുന്നു. നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് എത്തിയ വാഹനത്തിലെ ഡ്രൈവർമാരാണ് രാജനെ ആശുപത്രിയിൽ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് രാജൻ മരിച്ചത്. 

Previous Post Next Post