പൊതു സ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഡി.വൈഎഫ്.ഐ, സി.പി.എം പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു….



ആലപ്പുഴ : പൊതു സ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ പാർട്ടി പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു.ഞായറാഴ്ച പകൽ കരുമാടി വിളക്കുമരത്തിന് സമീപം കാറിൽ ഇരുന്ന് യുവാക്കൾ മദ്യപിക്കുന്നെന്ന വിവരം അറിഞ്ഞ് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി 4 പേരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു.വിവരം അറിഞ്ഞാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്കു നേരെ അസഭ്യവർഷം ചൊരിയുകയും, ബഹളം വെക്കുകയും ചെയ്തു.പൊതു നിരത്തിൽ മദ്യപിച്ച 4 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്റ്റേഷനിൽ എത്തി ഡ്യൂട്ടി തടസപ്പെടുത്തിയതിനും, ബഹളം ഉണ്ടാക്കിയതിനും പാർട്ടി പ്രവർത്തകരായ 7 പേർക്കെതിരെ കേസെടുത്തു.പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ അജ്വൽ ആശുപത്രിയിൽ ചികിത്സ തേടി.
Previous Post Next Post