ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി




തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. രാവിലെ ഇവിടെയെത്തിയ ശുചീകരണ തൊഴിലാളികളാണ് മാലിന്യ കൂമ്പാരത്തിൽ തടഞ്ഞ് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

വീവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സ്കൂബാ ടീം മൃതദേഹം കരയ്ക്കെത്തിച്ച് പൊലീസ് നടപടി പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
أحدث أقدم