ലണ്ടൻ: ഇംഗ്ലണ്ടിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന കലാപവുമായി ബന്ധപ്പെട്ട് 1000 പേരെ യുകെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. ജൂലൈ 29 ന് മൂന്ന് പേർ കുത്തേറ്റ് മരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടത്.
അടുത്തിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള പോലീസ് സേന 1,00-ത്തിലധികം അറസ്റ്റുകൾ നടത്തിയിട്ടുണ്ടെന്ന് നാഷണൽ പൊലീസ് ചീഫ് കൗൺസിൽ (എൻപിസിസി) എക്സിൽ കുറിച്ചു. നൃത്ത പരിശീലനത്തിനിടെ കുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളിയെ കുറിച്ച് പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളുടെ അക്രമങ്ങൾ വ്യാപകമായത്.
ഇയാളുടെ മാതാപിതാക്കൾ കുടിയേറ്റക്കാരായതിനാൽ, മറ്റ് കുടിയേറ്റക്കാർക്കെതിരെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. അക്രമിയുടെ മാതാപിതാക്കൾ മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരാണെന്ന് നവമാധ്യമങ്ങളിലടക്കം പ്രചാരണം ഉയരുകയും മുസ്ലീം വിഭാഗങ്ങൾക്കെതിരെ അക്രമം വ്യാപിപ്പിക്കുകയും ചെയ്തു .