കോത്തല ഇളങ്കാവ് ഭ​ഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 11,12,13 തീയതികളിൽ നടക്കുന്ന സാരസ്വതം - 2024 നൃത്ത സംഗീതാർച്ചനയുടെ പോസ്റ്റർ പ്രകാശനം നടന്നു



കോത്തല :ഇളങ്കാവ് ഭ​ഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  ഒക്ടോബർ 11,12,13 തീയതികളിൽ നടക്കുന്ന സാരസ്വതം - 2024  നൃത്ത സംഗീതാർച്ചനയുടെ പോസ്റ്റർ പ്രകാശനം ക്ഷേത്രസന്നിധിയിൽ വച്ച് പ്രശസ്ത നർത്തകനും നൃത്താധ്യാപകനുമായ  രാജേഷ് പാമ്പാടിക്ക് പോസ്റ്റർ നൽകി  ദേവസ്വം പ്രസിഡന്റ് ശ്രീ. എം. എൻ ഉണ്ണിക്കൃഷ്ണൻ നായർ നിർവഹിച്ചു 

 ക്ഷേത്രം സെക്രട്ടറി എസ് അജിത് കുമാർ,ഖജാൻജി  വി എം വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. മൂന്നു  ദിവസങ്ങളിലും  കലാകാരന്മാർക് ക്ഷേത്രത്തിൽ നൃത്ത സംഗീത അർച്ചന നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കും. പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ് ഫോൺ 9947044010,9961163783
Previous Post Next Post