15,000-ത്തിലധികം 4ജി ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ; ലക്ഷ്യം ഒരു ലക്ഷം ടവറുകൾ




ദില്ലി : 15,000-ത്തിലധികം 4ജി ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ; ലക്ഷ്യം ഒരു ലക്ഷം ടവറുകൾ
. കൂടാതെ: ഇന്ത്യയിൽ 15,000-ത്തിലധികം ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിച്ചതായി ടെലികോം അറിയിച്ചു. മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മുന്നോട്ടുപോകുകയാണ്. ഒക്ടോബർ അവസാനത്തോടെ 80,000 ടവറുകൾ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എൻഎൽ തീരുമാനിച്ചിരിക്കുന്നത്

2025 മാർച്ചോടെ 21,000 ടവറുകൾ കൂടി 4ജിയാവും. ഇതോടെ ഒരുലക്ഷം ബിഎസ്എൻഎൽ ടവറുകൾ രാജ്യമെമ്പാടും 4ജി നെറ്റ്വർക്ക് എത്തിക്കും. അതേസമയം ടവറുകൾ 4ജി നെറ്റ്വർക്കിലേക്ക് മാറ്റുന്നതിനൊടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള നടപടികളാണ് ബിഎസ്എൻഎൽ. 2025ഒടെ ബിഎസ്എൻഎൽ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എൻഎൽ 5ജി പരീക്ഷണ ഘട്ടത്തിൽ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.'

 ഇന്ത്യയിൽ ബിഎസ്എൻഎൽ 5ജി ആദ്യമെത്തുന്ന സ്ഥലങ്ങൾ; ഡൽഹിയിലെ കോണാട്ട് പ്ലേസ് ആർട്ട്‌ലൃഷെലൊലി ജെജെഎൻയു ക്യാമ്പസ് ഐഐടി ദില്ലി ഐഐടി ഹൈദരാബാദ് ഡൽഹിയിലെ സഞ്ചാരഭവൻ ഗുരുഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ ബെംഗളൂരുവിലെ സർക്കാർ ഓഫീസ് ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്റർ ആണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശിൽ രണ്ട് ലക്ഷം മൊബൈൽ സിമ്മുകളാണ് ബിഎസ്എൻഎൽ ആക്റ്റീവ് ചെയ്തത്. മികച്ച താരിഫ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതാണ് ബിഎസ്എൻഎല്ലിൻ്റെ കണക്ഷൻ കൂടുന്നത്

 സ്വകാര്യ കമ്പനികളുടെ ഡാറ്റാ നിരക്കുകൾ ഉയർത്തിയപ്പോഴും ബിഎസ്എൻഎൽ പഴയ നിരക്കുകളിൽ തുടരുകയാണ്. ആന്ധ്രാപ്രദേശിൽ ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാർഡുകൾ ആക്‌റ്റിവേഷൻ ചെയ്യാൻ കഴിഞ്ഞതായി ബിഎസ്എൻഎൽ മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്ക് രണ്ട് ലക്ഷം പിന്നിട്ടത്. ഇത്രയും കണക്കുകൾ പുതിയതായി ലഭിക്കുന്നത് അതോ പോർട്ടബിൾ സൗകര്യം ഉപയോഗിച്ച് മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തവരുടെ കണക്കാണോ എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടില്ല.




 
Previous Post Next Post