സ്വർണത്തിന് പകരം മുക്കുപണ്ടം..17 കോടിയുടെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി..തിരച്ചിൽ…


വടകരയിൽ 17 കോടിയുടെ 26 കിലോ സ്വർണവുമായി മുങ്ങി ബാങ്ക് മാനേജർ.എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്‌ഥലം മാറ്റിയിരുന്നു.എന്നാൽ ഇവിടെ ചാർജെടുത്തിട്ടില്ല. പിന്നീട് വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്.2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു.ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ റുക്‌സാന വില്ലയിൽ ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.


Previous Post Next Post