ഫോർട്ട് വർത്ത് : മദ്യലഹരിയിൽ 19 കാരൻ ഓടിച്ച വാഹനമിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ടെക്‌സസിലെ ഫോർട്ട് വർത്തിൽ തിങ്കളാഴ്ച രാവിലെ 12:30 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ വാഹനമോടിച്ച എഡ്വേർഡോ ഗോൺസാലസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു.
അപകടത്തിൽ അഞ്ച് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ ഗോൺസാലസിനും പരുക്കേറ്റു. ഇയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.