മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്. ശനി, ഞായർ ദിവസങ്ങളാണ് പരിഗണനയിലുള്ളത്



ഡൽഹി: മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്. ശനി, ഞായർ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകൾ സന്ദർശിക്കും.

വന്ദുരന്തം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി വയനാട്ടിലെത്താത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉരുൾപൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Previous Post Next Post