മണർകാട് ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു


മണർകാട്: നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ച് യാത്രക്കാരായ രണ്ട്  യുവാക്കൾക്ക് പരിക്കേറ്റു.
മണർകാട് തിരുവഞ്ചൂർ സ്വദേശി ഡാനി ജോസഫ് (25), തൂത്തൂട്ടി സ്വദേശി ജോബ്മോൻ ബിജു (27) എന്നിവർക്കാണ് പരിക്കേറ്റത്.

 ബുധനാഴ്ച രാത്രി എട്ടരയോടെ ചങ്ങനാശ്ശേരി - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ മണർകാട് കണിയാകുന്ന് കവലയിലായിരുന്നു അുപകടം. ഇടിയെതുടർന്ന് ബൈക്ക് പൂർണമായും കാറിന് മുൻഭാഗവും തകർന്നു. പരിക്കേറ്റവരെ നാട്ടുകാർ മണർകാട് സെന്റ് മേരീസ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്. അപകടത്തിൽ മണർകാട് പോലീസ് കേസെടുത്തു.
Previous Post Next Post