യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് വാഹനം ആക്രമിച്ച് നശിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പുളിക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് (40) പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞദിവസം പട്ടാമ്പിയില്‍ നടന്ന പ്രകടനത്തിനു ശേഷം പൊലീസുകാരെ അസഭ്യം വിളിക്കുകയും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തടസ്സമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും നൂറിലധികം ആളുകളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പൊലീസ് വാഹനത്തിന് നേരെ ആക്രമണം..യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍…
ജോവാൻ മധുമല
0