കങ്ങഴ - പത്തനാട് ഗവ: എൽ പി എസി ൽ രക്ഷാകതൃ ബോധവത്ക്കരണ കൗൺസിലിംഗ് ക്ലാസ്സ് നടത്തി. ന്യൂജനറേഷൻ കുട്ടികളും രക്ഷകർത്താക്കളുടെ സമീപനവും എന്ന വിഷയത്തിൽ കൗൺസിലർ പി. ജെ.സുധർമ്മ ക്ലാസ്സ് നയിച്ചു. പി.റ്റി.എ പ്രസിഡൻ്റ് സാബു എ.കെ. അധ്യക്ഷനായിരുന്നു. കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംല ബീഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെറീന എബ്രാഹം , റിട്ട: അദ്ധ്യാപിക കെ.കെ.രമാദേവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കൾക്കായി സംശയ നിവാരണവുമുണ്ടായിരുന്നു.
പത്തനാട് ഗവ: എൽ പി എസി ൽ രക്ഷാകതൃ ബോധവത്ക്കരണ കൗൺസിലിംഗ് ക്ലാസ്സ് നടത്തി.
ജോവാൻ മധുമല
0
Tags
Top Stories