കൊല്ലം കുണ്ടറയിൽ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ തിരഞ്ഞു പോലീസ്. പ്രതി അഖിൽകുമാറിനെ കണ്ടെത്താൻ പോലീസ് നോട്ടീസിറക്കിയിരിക്കുകയാണ്.
കുണ്ടറ പടപ്പക്കരയിലെ വീട്ടിൽ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17ആം തീയതി രാവിലെയാണ് പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്ത്യയിൽ ഇടക്കിടെ യാത്ര ചെയ്യുക പതിവുള്ളതാണ് അഖിൽ. അതിനാല് തന്നെ ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ലഹരിക്ക് അടിമയായ അഖിൽ പണം നൽകാത്തതിൻ്റെ പേരിലാണ് അമ്മ പുഷ്പലതയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.