മുതലപ്പൊഴിയിൽ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്.രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു.
വള്ളത്തിൽ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി.അതിനാൽ വൻ അപകടമാണ് ഒഴിവായത്.പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.