ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി….


ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫർസാനയെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ കൽപറ്റ പൊലീസിൽ പരാതി നൽകി.


Previous Post Next Post