വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന് പറഞ്ഞു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നല്കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകള്‍ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നുമായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം.