ശിവാജി പ്രതിമ തകര്‍ന്നുവീണതില്‍ തലകുനിച്ച് മാപ്പു ചോദിക്കുന്നുവെന്ന് നരേന്ദ്രമോദി




മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് തേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് മാസം മുന്‍പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്ന് വീണത്.

ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമയുടെ രൂപകല്‍പനയും നിര്‍മാണവും നേവിയാണ് നിര്‍വഹിച്ചത്. രാജ്‌കോട്ട് കോട്ടയില്‍ 35 അടി ഉയരമുള്ളതായിരുന്നു പ്രതിമ.

സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് പ്രതിമ തകര്‍ന്നത്. ഇതിന് പിന്നാലെ പ്രതിമനിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Previous Post Next Post