വിദ്യാലയങ്ങളിൽ പ്രാർത്ഥന മുറി ആവിശ്യപെട്ടുള്ള നീക്കം : ദേശ വിരുദ്ധ ശക്തികളുടെ കൃത്യമായ അജണ്ട.. എൻ ഹരി


മൂവാറ്റുപുഴ സംഭവത്തിന് തൊട്ടു പിന്നാലെ കോതമംഗലത്തെ സ്കൂളിലും പ്രാർത്ഥന മുറി ആവശ്യപ്പെട്ടുള്ള നീക്കം  യാദൃശ്ചികമല്ല,  ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.
അധ്യയന കേന്ദ്രങ്ങളിലും   അശാന്തി പടർത്തുന്നതിനുള്ള  രഹസ്യ അജണ്ട സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിൻ്റെ ട്രയൽ ആണ് ഇപ്പോൾ നടക്കുന്നത്.

സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പലയിടങ്ങളിലും ഇപ്പോൾ തന്നെ ജിഹാദിവൽക്കരണ രഹസ്യ ശ്യംഖലകൾ ഉണ്ട്. . ഇവർ ഓഫീസുകളിൽ പ്രാർത്ഥനാ സൗകര്യം  സമ്മർദ്ദത്തിലൂടെ  നേടിയെടുത്തിട്ടുണ്ട്. പോലീസിൽ ഇതിനകം തന്നെ സ്ലീപ്പിങ് സെല്ലുകൾ  
 ഉണ്ടെന്ന റിപ്പോർട്ടുകളുണ്ട്. 

കേരളത്തിൽ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധത്തിൻറെ പേരിൽ മാറ്റി നിർത്തുകയും ചെയ്തു.

മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാര സ്ഥലം ആവശ്യപ്പെട്ട് ഇടതു വിദ്യാർഥി സംഘടനയുടെ പിന്തുണയോടെ നടത്തിയ സമരം വിവാദമായിരുന്നു. കേരള മനസ്സാക്ഷി ഒറ്റക്കെട്ടായി ഇതിനെ എതിർക്കുകയും ക്രൈസ്തവ സഭകൾ ആശങ്കയോടെ രംഗത്ത് വരികയും ചെയ്തിരുന്നു. 
അതിൻ്റെ അലയൊലി മാറുന്ന മുമ്പാണ് കോതമംഗലം പൈങ്ങോട്ടുർ സെൻ്റ് ജോസഫ്‌ സ്‌കുളിൽ  നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടുള്ള നീക്കം.

 സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും  സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുന്നത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിൻ്റെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നതിൽ കോതമംഗലം അതിരൂപത
ജാഗ്രത സമിതി കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

പരസ്യമായ മതാചാരങ്ങൾ ഇത്തരത്തിൽ അനുവദിക്കാനാവില്ലെന്ന സ്കൂൾ അധികൃതരുടെ നിലപാടിനെ അംഗീകരിക്കുന്നു. 

ഭക്ഷണത്തിലും മതബ്രാൻ്റ് ചെയ്യാനുള്ള ആസൂത്രിത നീക്കമായിരുന്നു ആദ്യം പരീക്ഷിച്ചത്. മതപരമായ വിശുദ്ധ ഭക്ഷണം എന്ന ലേബലിന് ബിസിനസ് തിരിച്ചടി നേരിട്ടതോടെ അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
Previous Post Next Post