പുതുപ്പള്ളി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോഴ ആന
പുതുപ്പള്ളി അർജുനൻ ചരിഞ്ഞു.
അമരത്തിന് നീര് ബാധിച്ച് കോട്ടയത്ത് തോട്ടയ്ക്കാട്ടെ കെട്ടും തറയിൽ ചികിത്സയിലിരിക്കെയാണ് ആന ഇന്ന് വൈകുന്നേരം 5 മണിയോടെ ചരിഞ്ഞത്.
ആസാം സ്വദേശിയായ ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്.
എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും ഒരുപോലെ ഉപകാരപ്പെട്ടിരുന്ന മോഴ ആനയായിരുന്നു.
എട്ട് ദിവസത്തോളമായി കാലിന് അസുഖ ബാധയായി ആന ചികിത്സയിലായിരുന്നു.
ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു.
പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസാണ് ആനയുടെ ഉടമസ്ഥൻ.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂ.
അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്കാരം വെള്ളിയാഴ്ച നടക്കും.