ചങ്ങനാശ്ശേരി പോലീസിലാണ് തട്ടിപ്പിന് ഇരയായ രണ്ടു പേർ പരാതി നൽകിയിരിക്കുന്നത്. ആലപ്പുഴ കാവാലം ഗ്രാമപഞ്ചായത്ത് വടക്കൻ വെളിയനാട് മിഡിൽ ബ്രാഞ്ച് സെക്രട്ടറി ഷജിത്ത് ഷാജി, ഭാര്യ ശാന്തിനി എന്നിവർ തങ്ങളുടെ കൈയിൽ നിന്ന് നാലു ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഷജിത്തിനെയും ശാന്തിനിയേയും ബന്ധപ്പെട്ടിരുന്നെങ്കിലും ഫലം ഉണ്ടായില്ലെന്ന് പരാതിക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ തട്ടിപ്പിന് ഇരയായവർ കൂടുതൽ പരാതികൾ നൽകുമെന്നാണ് വിവരം. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷജിത്തും ശാന്തിനിയും ഒളിവിലാണ്.
അതേസമയം പോലീസിലെ ചില ഉദ്യോഗസ്ഥർ ഇവരെ സഹായിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.