കടുത്ത പനി; വിവാഹദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചുവിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു





കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് ഷഹാന ഫാത്തിമ മരിച്ചത്.

ഈ മാസം പതിനൊന്നിനായിരുന്നു വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം നടക്കാന്നിരുന്നത്. വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ് മരിച്ച ഷഹാന. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Previous Post Next Post