പീരുമേട്ടിൽ കാഴ്ചയുടെ വർണ്ണവസന്തം വിതറി നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞു


പീരുമേട് : മലമടക്കുകളിൽ കാഴ്ചയുടെ വർണ്ണ വസന്തം വിതറി നീലക്കുറിഞ്ഞി കൾ പൂത്തുലഞ്ഞു . സാധാരണ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലൻ്റ് വാലി ദേശീയ ഉദ്യാനം, സത്യമംഗലം മലകൾ, കൊടൈക്കനാൽ, മൂന്നാറിലെ ഉയരത്തിലും മഞ്ഞു മൂടിയ പ്രദേശങ്ങളിലും നീലക്കുറിഞ്ഞികൾ പൂവിടുന്നത്. എന്നാൽ ഇത്തവണ ഇടുക്കി പീരുമേട്ടിലെ പരുന്തുംപാറയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത്. വിശാലമായ പ്രദേശത്ത് പൂത്തിട്ടില്ലെങ്കിൽ പോലും നീലക്കുറിഞ്ഞികളെ കാണാൻ ഇപ്പോൾ തന്നെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. എവിടെ പോയാൽ നീലക്കുറിഞ്ഞികളെ കാണാനാവും.



أحدث أقدم