തുമ്പച്ചെടി തോരന്‍ കഴിച്ച യുവതി മരിച്ചുസാംപിളുകൾ രാസ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ്,,


ആലപ്പുഴ: ചേർത്തലയിൽ തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു. ചേർത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയേറ്റതാകം മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേർത്തല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വ്യാഴാഴ്ച രാത്രി തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിക്കുകയും പുലർച്ചെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെ ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 6.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ഇവരെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച ഇവരുടെ പിതാവിനും ശാരിരിക അശ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, മറ്റ് രോ​ഗങ്ങളുള്ളവർ തുമ്പച്ചെടി കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു. സാംപിളുകൾ രാസ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post