അമ്മ പ്രസിഡൻറിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ





കൊല്ലം: അമ്മ പ്രസിഡൻറിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. മോഹൻലാലിനെതിരെ രൂക്ഷവിമർശനമാണ് ഷമ്മി തിലകൻ ഉന്നയിച്ചത്. ലൈംഗികപീഡനാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകൻ്റെ പ്രതികരണം.

സിദ്ദീഖിൻ്റെ രാജി അനിവാര്യമായ ഒന്നാണെന്നും നടൻ പറഞ്ഞു. ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നായിരുന്നു രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തിൽ ഷമ്മി തിലകൻ പ്രതികരിച്ചത്.

അതേസമയം, ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണുയർന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി അവാർഡ് രഞ്ജിത്ത് ഒഴിഞ്ഞത്
Previous Post Next Post