✒️ ജോവാൻ മധുമല
പാമ്പാടി : നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ആലാമ്പള്ളി - മാന്തുരുത്തി റോഡിൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയായി ഇരുവശവും കാടുകൾ കയറി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി
ആലാമ്പള്ളി ജംഗ്ഷനിൽ നിന്നും മാന്തുരുത്തി റോഡിലെ ആദ്യ വളവിൽ കാഴ്ച്ച മറക്കുന്ന രീതിയിൽ വളർന്ന് നിൽക്കുന്ന കാടുകൾ കാൽനടക്കാർക്കും വാഹന യാത്രികർക്കം ഭീഷണിയാണ്
പാതയുടെ ഇരുവശവും കാട് വളർന്നതിനാൽ കാൽനടക്കാർ ടാറിംഗിലൂടെയാണ് നടക്കുന്നത് കഴിഞ്ഞ ബുധനാഴ്ച്ച റോഡിലൂടെ നടന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ചിരുന്നു ഈ അപകടത്തിൽ നിസ്സാര പരുക്കളോടെ ഇലക്കൊടിഞ്ഞി സ്വദേശി രമേശ് രക്ഷപെട്ടു നിരവധി അപകടങ്ങളാണ് ഈ റോഡിൽ നടക്കുന്നത് കൂടാതെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു
എത്രയും വേഗം കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം